പാലക്കാട്: ചിറ്റൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി എം.ഹരികൃഷ്ണൻ(24) ആണ് മരിച്ചത്. ഇയാളുടെ വീടിന് സമീപത്തുള്ള കടയോട് ചേർന്നുള്ള റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ പലയിടത്തും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ചിറ്റൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകശ്രമം അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.